Wednesday, February 22, 2012

കണ്ണീര്‍ക്കടലില്‍


ഓളപ്പരപ്പിന്‍റെ മീതെ
ആഴക്കടലിന്‍ തിരയില്‍,

പ്രതീക്ഷതന്‍ ചൂണ്ടലില്‍
ജീവിതം കോര്‍ത്ത് ചൂണ്ടക്കാര്‍.

തീരത്തു തോരാത്ത മഴ,
മഴത്തുള്ളിക്കുപ്പുരസം.

കടലില്‍ ഒടുങ്ങാത്ത തിര
തിരയിലെ നുരയിലുമുപ്പ്.

തിരമരങ്ങള്‍ക്കിടയില്‍;
തിമിരം ബാധിച്ച മനങ്ങള്‍
വേട്ടമൃഗത്തെ തേടുന്നു.

കഴുകന്‍ കണ്ണുകളില്‍
അഗ്നിത്തിളക്കം.

ഉന്നം ഉറപ്പിക്കാന്‍
ഇരയെക്കിട്ടിയ ത്വര;

എയ്തുവിട്ട തീയുണ്ടകള്‍
കനലെരിയുന്ന നെഞ്ചിലേക്ക്,

അവസാന പിടച്ചിലും ഒടുങ്ങി
ഭക്ഷ്യയോഗ്യമല്ലാത്ത ഇരകള്‍.

തീരത്തെ കൂരയില്‍ ചാകര-
ക്കൊയ്ത്തിനായ്‌ പ്രാര്‍ത്ഥന.

അഷ്ടിക്കു വകതേടി പോയോര്‍;
ചേതനയറ്റു തിരികെയാത്രയില്‍.

വെടിയൊച്ച വിറങ്ങലിപ്പിച്ച തീരം
വിതുമ്പി നില്‍ക്കുന്നൂ, വിടയോതുന്നൂ..

തിരയൊടുങ്ങാത്ത കണ്ണീര്‍ക്കടലായ്..........

(തുടര്‍ച്ച......)


നീതി തേടി ആത്മാക്കള്‍
നീതിദേവതയ്ക്കു മുന്നില്‍....

അവിടെ കറുത്ത കുപ്പായമിട്ട ജനാധിപത്യം
വേട്ടക്കാര്‍ക്ക് ഓശാന പാടുന്നു...

അധികാരത്തിന്‍റെ ഇടനാഴികളില്‍
നാണയത്തുട്ടുകള്‍ കിലുങ്ങുന്നു....

ഇനിയെത്രയാവും ജീവന്‍റെ വില?!
രണ്ടാത്മാക്കള്‍ വിലയുറപ്പിക്കുന്നതും കാത്ത്........

(ഇനിയും തുടരും.......)

8 comments:

  1. തിരയൊടുങ്ങാത്ത കണ്ണീര്‍ക്കടലായ്..........

    ReplyDelete
  2. കവിത നന്നായിരിക്കുന്നു..ആശംസകള്‍..

    ReplyDelete
  3. തിരമരങ്ങള്‍ക്കിടയില്‍;
    തിമിരം ബാധിച്ച മനങ്ങള്‍
    വേട്ടമൃഗത്തെ തേടുന്നു.
    ....................
    ......................
    തിരയൊടുങ്ങാത്ത കണ്ണീര്‍ക്കടലായ്..........
    -------------------------
    വളരെ നന്നായിട്ടുണ്ട്.........

    ReplyDelete
    Replies
    1. നന്ദി.....വായനയ്ക്കും' അഭിപ്രായത്തിനും..........

      Delete
  4. പ്രതീക്ഷതന്‍ ചൂണ്ടലില്‍
    ജീവിതം കോര്‍ത്ത് ചൂണ്ടക്കാര്‍....നന്നായിട്ടുണ്ട് ഇഷ്ട്ടായി ആന്റണി ചേട്ടാ

    ReplyDelete
    Replies
    1. മിനിക്കുട്ടീ,

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി ......

      Delete