എന്റെ തൂലികയില്‍ ദുരാത്മാവു ബാധിച്ചു
സത്വം നഷ്ടപ്പെട്ട പുതുമയുടെ ദുരാത്മാവു; ഭീതിദം
ദംഷ്ട്ര കാട്ടി ഇളിക്കുന്നു; കൊലവിളി തുടരുന്നു
കാതില്‍ നേര്‍ത് നേര്ത്തില്ലാതെ ആവുന്നു ഒരു
ശരികപ്പയ്തലിന്‍ നന്മൊഴിപ്പൂവുകള്‍.
കണ്ടവര്‍ കേട്ടവര്‍ കാര്യം തിരക്കുന്നൂ
കണ്ടിട്ടും കാഴ്ചകള്‍ കണ്ണില്‍ തെളിയാതെ
കാഴ്ചകള്‍ക്കുള്ളിലെ കാഴ്ചകള്‍ തേടുന്നു
കേട്ടതെല്ലാം കര്‍ണ്ണത്തില്‍ തുളതീര്‍ത്തു പായുന്നു
പൊരുളുകള്‍ തിരയുന്നു കഥയില്ലാ കഥകളില്‍.
ചായം തെറിച്ച ക്യാന്‍വാസില്‍ ചിത്രം പിറക്കുന്നു
തിരിയാത്ത രൂപത്തെ മനസ്സില്‍ തിരയുന്നു
ചിത്രം ചിത്രകാരനെ നോക്കി കണ്ണിറുക്കുന്നു
രൂപങ്ങള്‍ തേടുന്ന വരകള്‍ പിക്കാസോയുടെ
കരങ്ങള്‍ വെട്ടാന്‍ കേസ് കൊടുക്കുന്നു
കണ്ണുകള്‍ നഷ്ടപ്പെട്ട ശില്‍പ്പങ്ങള്‍ കാതോര്‍ത്തിരിക്കുന്നു
പുരസ്ക്കാര മഞ്ഞനിറമുള്ള ലോഹത്തുണ്ടിനായ്;
അപ്പോഴും അങ്ങകലെ തൊടിയില്‍ ഗോട്ടി കളിക്കുന്നു
രാജാവ് നഗ്നനാന്നു പറഞ്ഞ കുരുത്തം കെട്ടവന്‍.
No comments:
Post a Comment