പുഴുവായ ഞാന്‍
മനം മടുത്ത്
പ്യുപ്പയായി ഒളിച്ചതാ
ഉറങ്ങുക ആയിരുന്നു
എന്തിനെന്നെ ഉണര്‍ത്തി
ഈ അശാന്തിയിലേക്ക്
നീ എനിക്കെന്തിനീ
വര്‍ണ്ണച്ചിറകു തന്നൂ?
കണ്ടില്ലേ കണ്ണുകള്‍
എന്റെ ചോരയൂറ്റുന്നു
എന്റെ വര്‍ണ്ണക്കുപ്പായം
വലിച്ചുരിയുന്നൂ
തേനുണ്ണാന്‍ മലര്‍വാടിയുണ്ട്
എങ്കിലെന്താ എന്നെ കാക്കാന്‍
നീ എനിക്കെന്തു തന്നു?
എനിക്ക് പ്യുപ്പയാവണം
No comments:
Post a Comment