എനിക്കെന്നോ എവിടെയോ
എന്തൊക്കെയോ നഷ്ടമായിരിക്കുന്നു
നഷ്ടം ലാഭത്തിന്റെ വിപരീതമാണേല്‍
ലാഭം എന്താ?കൂട്ടി കിഴിച്ച് ലാഭ നഷ്ടം നോക്കാന്‍
ഇതെന്താ കമ്പോള നിലവാരമോ?
നിലവാരത്തിന്റെ വാരം തകര്‍ന്നപ്പോള്‍
നിലയില്ലാതായതാ..
ഇപ്പോള്‍ ചുറ്റിലും മാന്ദ്യവും പ്രതിസന്ധികളുമാവര്ത്തമാന പത്രത്തിന്റെ താളുകളില്‍
അക്ഷരങ്ങള്‍ ചിതലുകളായി ഇഴഞ്ഞു തിരിയുന്നു
പോറല്‍ വീണ സ്ഫാടികത്തുണ്ട് മിഴികളില്‍ പുകമറ തീര്‍ക്കുന്നു.
മുഖത്തെ ജരയുടെ മറവില്‍ നര ഒളിച്ചു കളിക്കുന്നുഅങ്ങകലെ തൊടിയിലെ മാവില്‍ ഒരു ഊഞ്ഞാല്‍
ഒച്ചയുണ്ടാക്കി കരയുന്നു
മാവിന്‍ കൊമ്പിലെ അണ്ണാര കണ്ണന്‍ കൈവിട്ട മാമ്പഴം
നോക്കി കലപില കൂട്ടുന്നു.....
No comments:
Post a Comment