ഞാന്‍ യുദാസ്സിനെ കണ്ടു
ഒറ്റുകാരന്‍ യൂദാസ്സിനെ.
തെറ്റുകള്‍ ക്ഷമിക്കുന്ന
സത്യത്തിനെ ഒറ്റിക്കൊടുത്ത;
പണക്കൊതിയന്‍ യൂദാസ്സിനെ.
തെറ്റില്ലാത്തവര്‍ കല്ലെറിയാന്‍;
കല്ല് ഞാന്‍ മെല്ലെ താഴെയിട്ടു.
എന്തിനാ നീ ഒറ്റുകാരന്‍ ആയെ?
ചുംബനം കൊണ്ട് സ്നേഹത്തെ
കിലുങ്ങുന്ന വെള്ളി തുട്ടില്‍ നീ
കുരിശിന്‍ ചുവട്ടിലേക്ക് തള്ളിയിട്ടെ?!
ഉത്തരം പുച്ഛം കലര്‍ന്ന നോട്ടമായി,
നോട്ടം മൂര്‍ച്ച ഏറ്റിയ കാരിരുമ്പായ്,
പരിഹാസം കലര്‍ന്ന ഒരു ചിരിയായ്,
പൊടുന്നനെ യുദാസ് ഏറെ ചെറുതായി.
അല്ല സത്യം തിരിച്ചറിയുന്നു; ഞാന്‍
വലുതായതാ യൂദാസ്സിനെക്കാള്‍. !
എന്താ യൂദാസ് മറയുകയാണോ നീ?
ഉയരുന്നു എന്‍ ഒറ്റുകള്‍, തെറ്റുകള്‍
അവ ഞങ്ങള്‍ക്കിടയില്‍ മലപോല്‍ വളര്‍ന്നു.
ഒടുവില്‍ യുദാസ്സിന്‍റെ പരിഹാസ
ചിരിയുടെ അലകള്‍ മുഴങ്ങവേ
ഞാന്‍ ഉണര്‍ന്നു; സത്യത്തിലേക്ക്.
ഇതെന്‍റെ വെളിപാട് യൂദാസ്സിലൂടെ
എന്നെ കാണുന്ന എന്‍റെ വെളിപാട്...!
No comments:
Post a Comment