ആകാശ വീഥിയില്‍ താരം
ഒളിചിന്നി വഴികാട്ടിയായി
സ്വര്‍ഗീയസ്നേഹത്തിന്‍ നാദം
രാവില്‍ ആമോദ രാഗം നിറച്ചു (2)
കാലിത്തൊഴുത്തിലായ് ദേവന്‍
മര്‍ത്യ മാനസം നേടാന്‍ പിറന്നൂ
ഇടയന്റെ വേണുവില്‍ നിന്നും
നിത്യരക്ഷതന്‍ നാദം ഉതിര്‍ന്നൂ (ആകാശ...
പാലോളി തൂകുന്നു തിങ്കള്‍
പാരിതില്‍ സ്നേഹം പിറന്നൂ
പുല്‍ത്തൊട്ടി തന്നിലായ് നാഥന്‍
പുത്തന്‍ എളിമതന്‍ പാഠം കുറിച്ചൂ (ആകാശ...
വളരെ നന്നായിരിക്കുന്നു..ഇഷ്ടമായി.....!
ReplyDelete