Thursday, September 22, 2016

രാപ്പാട്ട്





നീ കാണാമറയത്ത്
നിലാവിന്റെയിറയത്ത്
നിഴലുകളോടൊത്ത്
നിൻ നിനവുകളോടൊത്ത്  (നീ കാണാ...

രാമുല്ലപ്പൂവിൻറെ
പൂപ്പുഞ്ചിരി കാണുമ്പോൾ
പൂർണേന്ദു പോലെനിൻ  
മിഴിവുള്ളിൽ പെയ്യുന്നൂ   (നീ കാണാ...

നിലാമഴപ്പൂവുകൾ
നിഴൽചിത്രമെഴുതുന്ന
രാവിൽ നിൻ ഈണങ്ങൾ
പെയ്‌തെന്നിൽ നിറയുന്നൂ  (നീ കാണാ...


പൂങ്കാറ്റായ് വന്നുനീ
തഴുകിയുലയ്ക്കുമ്പോൾ 
പ്രിയതേ ഞാനീരാവിൽ
പൂമഴയിൽ നനയുന്നു     (നീ കാണാ...

2 comments:

  1. നീ കാണാമറയത്ത്

    ReplyDelete
  2. കൊള്ളാം സിമ്പിൾ
    വരികളുടെ എണ്ണം കുറഞ്ഞു പോയ്

    ReplyDelete