Monday, March 19, 2012

കാത്തിരിപ്പ്‌



ഇരുളുറങ്ങുന്നയീ
ഇരുമ്പഴിക്കുള്ളില്‍,
ഇരവും പകലും
പെയ്തൊഴിയുമ്പോള്‍;
ഉള്‍പ്പൂവില്‍ തേങ്ങലായ്
ഒരു കവിത നിറയുന്നൂ
വീണ്ടും മറയുന്നു....


തനിച്ചിരിക്കുമ്പോള്‍
മരവിച്ചമനസ്സില്‍
കഞ്ചാവ് മണക്കുന്നു

ഉയരുന്ന പുകച്ചുരുള്‍
മേഘമായ്‌ നിറഞ്ഞ്
മതിയില്‍ മറവിയേകുന്നു

ഇടയ്ക്കേതോ മിന്നലാട്ടമായ്‌
എന്‍ പ്രണയിനി രതി...

ഓര്‍മകള്‍ പായല്‍ മൂടിയ
ചുവരെഴുത്തുകള്‍ പോലെ

ഓര്‍മ്മയുടെ ഞരമ്പറ്റപ്പോള്‍
അവിടെ കവിതയിറ്റുന്നു
കുരീപ്പുഴയും, ചങ്ങമ്പുഴയും...


ഇടയ്ക്ക് നിലച്ച വരികള്‍;
കൊഴിഞ്ഞ പ്രണയംപോല്‍.

ഇഴയകന്ന ഓര്‍മ്മകളില്‍ നിന്നും
ഒതുക്കമില്ലാത്ത വരികളാല്‍
ഓര്‍മ്മച്ചിത്രം മുഴുമിക്കാന്‍;
ഇനിയുമെത്തുന്ന പൌര്‍ണമിക്കായ്‌,
കണ്ണിമ ചിമ്മാതെ കാത്തിരിക്കാം...

4 comments:

  1. പായല്‍ മൂടിയ, ഇഴയകന്ന ഓര്‍മ്മകളില്‍ നിന്നും
    ഇനിയുമെത്തുന്ന പൌര്‍ണമിക്കായ്‌
    കാത്തിരിക്കാം.....
    ....... കാത്തിരിപ്പിനു ആശംസകൾ... ഇഷ്ടപ്പെട്ടു....

    ReplyDelete
    Replies
    1. നന്ദി ശബ്ന......വായനയ്ക്കും, അഭിപ്രായത്തിനും.

      Delete
  2. ഓര്‍മ്മയുടെ ഞരമ്പറ്റപ്പോള്‍
    അവിടെ കവിതയിറ്റുന്നു
    കുരീപ്പുഴയും, ചങ്ങമ്പുഴയും...

    ഇറ്റുന്നത് നല്ല കവിത... ആശംസകൾ

    ReplyDelete
    Replies
    1. നന്ദി അജിത്‌......വായനയ്ക്കും പ്രോത്സാഹനത്തിനും.

      Delete