Thursday, September 13, 2012

കനവുകള്‍




കലചക്രത്തിന്‍റെ 
ഘടികാര സൂചികള്‍
പിന്നിലേക്കാരേലും
ഒന്ന് തിരിക്കുമോ?

പിന്നിട്ട വഴികളില്‍ 
എന്നെ തിരയുവാന്‍ 
എനിക്കിനിയൊന്നു 
തിരിഞ്ഞു നടക്കണം...

ഇടറിവീഴുമ്പോള്‍ 
താങ്ങായ കരങ്ങളും
കയ്യൊഴിഞ്ഞിന്നു ഞാ-
നേകനായ് അലയുന്നു

ഇനിയെത്ര കാതം
കൂടി ചരിക്കണം?!.
ചിതറുന്ന ചിന്തകള്‍,
പതറുന്ന കാല്‍വെയ്പ്.

ഋതുഭേദ കന്യകള്‍
വാരി വിതറിയ
നിറമുള്ള ചിത്രങ്ങള്‍
ഇഴയൂര്‍ന്നു പിരിയുന്നു.

കാര്‍മേഘ കൂട്ടങ്ങള്‍
കവര്‍ന്നു കടന്നൊരാ-
ക്കതിരൊളി ചന്ദ്രിക
ചിരിതൂകിയെത്തുന്ന;
കനവുകള്‍ക്കായി
കാത്തിരിക്കുന്നു ഞാന്‍...

3 comments:

  1. കാര്‍മേഘ കൂട്ടങ്ങള്‍
    കവര്‍ന്നു കടന്നൊരാ-
    ക്കതിരൊളി ചന്ദ്രിക
    ചിരിതൂകിയെത്തുന്ന;
    കനവുകള്‍ക്കായി
    കാത്തിരിക്കുന്നു ഞാന്‍...

    .............. നല്ല ഭാവന .....ഇഷ്ടം അറിയിക്കുന്നു......

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

      Delete
  2. നന്ദി.....വായിക്കാം സുഹൃത്തേ

    ReplyDelete