Saturday, September 22, 2012

ഇരുട്ട്


ഏതോ ഒരമാവാസിയില്‍
ഇരുട്ടിന്‍റെ മറപറ്റി,

അനാഥത്വത്തിന്‍റെ ചട്ടചാര്‍ത്തി
ഒരു തൊട്ടിലില്‍ ത്യജിച്ചു.

ഇരുളില്‍ തള്ളിയ ജന്മം
ഇരുണ്ടവഴികളില്‍ ഒഴുക്കായി;

അഴുക്ക് ചാലില്‍ വിഴുപ്പലക്കി
വിശുദ്ധി നേടുന്ന പാതിവ്രത്യം!.

നാളെയൊരു കത്തിമുനയില്‍
ചാലിച്ച നിണവുമായ് അവന്‍?

അപ്പോഴും എരിയുന്ന മെഴുതിരി
മുന്നില്‍ അവള്‍ ഇരുണ്ട മനവുമായ്‌
വൃഥാ വെളിച്ചം തിരയുന്നുണ്ടാവാം...

1 comment:


  1. അപ്പോഴും എരിയുന്ന മെഴുതിരി
    മുന്നില്‍ അവള്‍ ഇരുണ്ട മനവുമായ്‌
    വൃഥാ വെളിച്ചം തിരയുന്നുണ്ടാവാം.....ഇഷ്ട്ടമായി എഴുത്ത് തുടരുക.....ആശംസകള്‍!!

    ReplyDelete